പുണ്യം - പാപം
പുണ്യം - പാപം
തീര്‍ത്ഥയാത്ര പോകണം, പുണ്യം സമ്പാദിക്കണം.
സാധാരണ കേള്‍ക്കുന്ന ഒരു വാക്യം ആണ്‌എത്ര പേര്‍ അറിയുന്നു പുണ്യം എന്നതും ഒരു തടസ്സം ആണെന്നത് (എന്നു വെച്ച് നന്മ ചെയ്യണ്ട എന്നല്ല).
എത്ര കേട്ടാലും മതി വരാത്ത വരികളില്‍ നിന്ന്
പുണ്യ കര്‍മ്മങ്ങള്‍ പാപ കര്‍മ്മങ്ങളും
പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മമും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നു കൊണ്ടും തളക്കുന്നു ജീവനെ
പൊന്നിന്‍ ചങ്ങലയൊന്നി പറഞ്ഞതില്‍
ഒന്നിരുമ്പു കൊണ്ടെന്നത്രേ ഭേദങ്ങള്‍
പുണ്യവും പാപവും തമ്മില്‍ ഉള്ള ഏക വ്യത്യാസം, ഒന്നു സ്വര്‍ണം, മറ്റേതു ഇരുമ്പ്. ചങ്ങല ചങ്ങല തന്നെ.മോക്ഷത്തിലേക്കുള്ള വഴിയെ വേദാന്തം ഇങ്ങനെ ഉദ്ഘോഷിക്കുന്നു.
തദാ വിദ്വാന്‍ പുണ്യ പാപേ വിദൂയ നിരഞ്ജന പരമം സാമ്യമുപൈതി
പുണ്യവും പാടില്ലാ പാപവും പാടില്യാത്രേ 0-0 എന്ന അവസ്ഥ.
അപ്പോള്‍ പുണ്യം സംസാര ചക്രത്തില്‍ നിന്നും നമ്മളെ വെളിയിലേക്കു നയിക്കുന്നുണ്ടോ?ഇല്ല്യാ എന്നു ഉത്തരം കിട്ടും. പുണ്യത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ അപ്പൊള്‍ പാപമോ - ദണ്ഡാപൂപം ന്യായ സിദ്ധം
"ശാര്‍ന്ത ഇരു വല്‍ വിനൈ" -എന്ന് തിരുവായ്മൊഴി 1.5
രണ്ടും വലിയ വിനൈ ആണെന്ന്...
മനസ്സില്‍ പുണ്യം വേണ്ടാ എന്നാണോ, ഇതിനൊക്കെ അര്‍ത്ഥം, അല്ല കെട്ടോ അതിനും ഉത്തരം ഉണ്ട്‌പുണ്യം എന്നതു, കര്‍മ്മയോഗമല്ല, ജ്ഞാന യോഗമല്ല, ഭക്തിയോഗവുമല്ല പിന്നെ?
ആണ്ടാള്‍ തിരുപ്പാവയില്‍ "പുണ്ണിയം യാം ഉടയോം" എന്നു പറഞ്ഞത്, എല്ലാ കര്‍മങ്ങളെക്കാട്ടിലും, ഉയര്‍ന്ന്, പരമ തത്വ സമാശ്രയന്‍ ആയ പരബ്രഹ്മ അനുഭവത്തെ ആണ്.
അപ്പോള്‍ ന്യായമായി ഒരു സംശയം. ബാക്കി കര്‍മഫലമായി വന്ന പുണ്യവും പാപവും എങ്ങനെ പോകും.
ഒരു വഴി വേണ്ടേ?
ആണ്ടാള്‍ തന്നെ മറുപടി പറയുന്നു
കണ്‍കള്‍ ഇരണ്ടും കൊണ്ടു എങ്കള്‍ മേല്‍ നോക്കുതിയേല്
എങ്കള്‍ മേല്‍ ചാപം ഇഴിന്തേര്‍ ഓരെമ്പാവായ് (തിരുപ്പാവൈ)
നീ ഞങ്ങളെ നോക്കി, ഞങ്ങള്‍ക്കു വന്ന പാപമോ പുണ്യമോ, എന്തായാലും പോക്കണ്ടതു നീതന്നെ ഭഗവാനേ !! ഭഗവാനു പിന്നെ ഒരക്ഷരം മിണ്ടാന്‍ ആവില്ല, കാരണം അദ്ദേഹം തന്നെ 3 സ്ഥലങ്ങളില്‍, മൂന്നു അവസരങ്ങളില്‍ നയം വ്യക്തം ആക്കിയതാണല്ലോ.
സര്‍വ്വ ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ
അഹം ത്വാ സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാശുചഃ (ഗീതാ 16-66)
അഭയം സവ്വ ഭൂതേഭ്യോ ദധാമി (വിഭീഷണ ശരണാഗതി, വാല്‍മീകി രാമായണം)
അഹം സ്മരാമി മദ് ഭക്തം നയാമി പരാം ഗതിം (വരാഹ പുരാണം)
വെറുതെ അല്ല ഞങ്ങളുടെ പൂര്‍വാചാര്യന്മാര്‍ പറഞ്ഞത്
മടിയിലേ കൈവൈത്തു ഉറങ്ക പ്രാപ്തി.