Monday, August 21, 2006

നല്ല ഭക്ഷണം
എന്താണു നല്ല ഭക്ഷണം.
ഫൈവ്‌ സ്റ്റാര്‍ ഭക്ഷണമോ തട്ടുകട ഭക്ഷണമോ അല്ല
ഭഗവാന്‍ ഗീതയില്‍ വിധിച്ചു
കളഞ്ജം ന ഭക്ഷയേല്‍
ഉള്ളി കഴിക്കുവാന്‍ പാടില്ല്യാ..
എന്നെ ആരും കൊല്ലാന്‍ വരരുതു
ആഹാര നിയമം എന്ന വിഷയം, പല സ്മൃതികളും പുരാണങ്ങളും പലപ്പോഴും കൈകാര്യം ചെയ്യുന്നുണ്ട്‌. ശരീരത്തിന്‌ സത്വഗുണം ആണ്‌ ആരോഗ്യം പ്രദാനം ചെയ്യുന്നതെന്ന് പറയുമ്പോള്‍ സാത്വിക ഭക്ഷണം അതില്‍ ഒരു പ്രധാന ഘടകം ആണ്‌. അതിനെ മേല്‍ക്കൊണ്ടാണ്‌ വേദാന്ത ദേശികന്‍ (1269-1369 കി പി) ആഹാര നിയമം എന്ന പ്രബന്ധം എഴുതി ഉണ്ടാക്കിയത്‌.

ഋഷിമാര്‍ എന്തു കഴിച്ചിരുന്നു എന്നു ചോദിച്ചാല്‍ ഉടനേ മറുപടി കിട്ടും കായും കനികളും
നമ്മാഴ്വാര്‍ക്കോ ???
ആഴ്വാര്‍ തന്നെ പറയുന്നു
ഉണ്ണും ചോറു പരുകുനീര്‍ തിന്നും വെറ്റിലയും എല്ലാം കണ്ണന്‍ (തിരുവായ്മൊഴി 6-7-1)
ഈശ്വരനേ ധാരകം (ചോര്‍) പോഷകം (നീര്‍) ഭോഗ്യം (വെറ്റില)

ഇനി അല്‍പം യാഥാര്‍ത്ഥ്യം
എന്തു കഴിക്കാം എന്ന ചോദ്യത്തിനു കൃഷ്ണനെ കഴിച്ചോളൂ എന്നു പറയാന്‍ പറ്റില്ലാല്ലൊ
ഈ വിഷയത്തില്‍ പെരിയാഴ്വാര്‍ മറുപടി തരുന്നു
നെയ്യിടൈ നല്ലതോര്‍ ചോറും (തിരുപ്പല്ലാണ്ട്‌ 8)
ഉടുത്തുകളൈന്ത നിന്‍പീതക ആടൈ ഉടുത്തു കലത്തതുണ്ടു (തിരുപ്പല്ലാണ്ട്‌ 9)

നല്ല ചോറ്‌ എന്നു പറയുമ്പോള്‍ ചീത്ത ചോറ്‌ ഉണ്ടാവണമല്ലോ
വ്യാഖ്യാതാ പെരിയ ആച്ചാന്‍ പിള്ളൈ
ചോറ്റുക്കു തീമൈ ആവതു, ചോറു ഇട്ടവന്‍ നമ്മാല്‍ ഇടപ്പട്ടതു എന്രു നിനൈക്കൈയും-ഉണ്ടവന്‍ ഇവനുക്കു എന്ന കൈമാറു സൈവോം എന്രു നിനൈതിരുക്കൈയും

സംഗതി ലളിതം,
ചോറു കൊടുക്കുമ്പോള്‍, ഞാന്‍ ചോറു കൊടുത്തതുകൊണ്ടു അവന്‍ കഴിച്ചു ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മനസ്സോടെ ചോറുവിളമ്പുന്നവര്‍ നല്‍കുന്ന ഭക്ഷണം, ഉണ്ടവന്‍, ചോറു നല്‍കിയവനു നമ്മള്‍ എന്തു തിരിച്ചു കൊടുക്കും എന്ന് ചിന്തിച്ചുകൊണ്ട്‌ കഴിക്കുന്ന ഭക്ഷണം.

ഇനി ആഴ്വാര്‍മാര്‍ എന്തൊക്കെ ഭക്ഷണം കഴിച്ചുകൂടാ എന്നും പറയുന്നുണ്ട്‌ ഇതിനെ വാര്‍ത്താമാല എന്ന ഗ്രന്ഥതില്‍ പുത്തൂര്‍ സ്വാമികള്‍ സംഗ്രഹിച്ചു കാണിച്ചിട്ടുണ്ട്‌,
1. പിണ ചോറ്‌: മരിച്ച വീട്ടിലെ ഭക്ഷണം
2 മണ ചോറ്‌: കല്യാണ വീട്ടിലെ ഭക്ഷണം (ആരും നെറ്റി ചുളിക്കണ്ട, ഇന്നത്തെ കല്യാണസദ്യകള്‍ ഉണ്ടാക്കപെടുന്ന വിധം കണ്ടാല്‍ കഴിക്കുന്ന കാര്യം സംശയം)
3. വിലൈ ചോറ്‌: പണം കൊടുത്തു വാങ്ങിയ ഭക്ഷണം (നടക്കാത്ത കാര്യം).

4 പുഗഴ്ച്‌ ചോറ്‌: സ്വന്തം പെരുമ കാണിക്കാന്‍ വേണ്ടി നടത്തുന്ന സര്‍വ്വാണി സദ്യകളിലെ ഭക്ഷണം

5.പൊരുള്‍ ചോറ്‌: ഇവനു ഭക്ഷണം വാങ്ങി കൊടുത്റ്റു വേണം എനിക്കൊരു കാര്യം സാധിക്കാന്‍ എന്ന മനസ്സോടെ തരുന്നത്‌
6. എച്ചില്‍ ചോറ്‌: ദേവതാന്തരങ്ങള്‍ക്ക്‌ നിവേദിച്ച ഭക്ഷണം

9 Comments:

Blogger താര said...

ഹായ്, ദേ ഒരു ഡോക്ട്രേറ്റ്ജി ബൂലോകത്തില്‍! ഡോക്ടര്‍ജീ, പോസ്റ്റിലെ ഫോണ്ടിന്റെ സൈസ് ഇത്തിരി കൂട്ടാമോ? ശരിക്ക് വായിക്കാന്‍ പറ്റണില്ല.:(...

വക്കാരീ, കണ്ടു പഠിക്ക്! എന്നാണാവോ ഈ വക്കാരി ഒരു ഡോ. വക്കാരി ആകുന്നത്!!!!

7:00 AM  
Anonymous Anonymous said...

ഡാക്കിട്ടറേ
സ്വാഗതം!

ദേ ഇവിടെ മലയാളം ബ്ലോഗിന്റെ സെറ്റിങ്ങ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്

http://ashwameedham.blogspot.com/2006/07/blog-post_28.html

7:33 AM  
Blogger sreekantha ramanuja dasan said...

വളരെ നന്ദിയുണ്ട്‌ ഏഡിറ്റിംഗ്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌. ഡാക്കിട്ടര്‍ ബിരുദം ഉണ്ടായിട്ടു എന്തു കാര്യം, ഇത്തരം കാര്യങ്ങളില്‍ ഞാന്‍ പിന്നോക്ക വിഭാഗമാ. സംവരണം വേണം

8:04 AM  
Blogger ശ്രീജിത്ത്‌ കെ said...

ഡോകറ്റര്‍ സാറേ, മലയാളം ബൂലോകത്തേക്ക് സ്വാഗതം

8:04 AM  
Blogger sreekantha ramanuja dasan said...

ഇതു കുസാറ്റ്‌ എം സി എയില്‍ ഉണ്ടായിരുന്ന ശ്രീജിത്ത്‌ അല്ലേ? അജ്മല്ന്റെ ബാച്ച്‌ ആയിരുന്നോ അതോ ജൂനിയര്‍ ആണോ
താങ്കു വെരി മച്ച്‌

8:13 AM  
Blogger കണ്ണൂസ്‌ said...

ശ്രീകാന്തിന്റെ വേറേൊരു ബ്ലോഗ്‌ കൂടിയുണ്ട്‌. അന്ന് പിന്‍മൊഴി സെറ്റിംഗ്‌സ്‌ പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ലായിരുന്നു. അതും കൂടി ഒന്നു ശ്രദ്ധിക്കുക എല്ലാരും.

http://chengazhineer.blogspot.com/

ശ്രീകാന്ത്‌, പിന്‍മൊഴിയില്‍ അംഗമാവുക. താങ്കളുടെ ബ്ലോഗുകള്‍ കൂടുതല്‍ വായന അര്‍ഹിക്കുന്നു.

4:13 AM  
Blogger sreekantha ramanuja dasan said...

കണ്ണൂസേ ഈ പിന്മൊഴിയില്‍ എങ്ങനെയാ അംഗമാവുക. എനിക്കു ഇതൊന്നും നോക്കിട്ടു ഒന്നും മനസിലാവുന്നില്ല....വളരേ പാടുപെട്ട ഇത്രേം ഒപ്പിച്ചെടുത്തതു , പതുക്കെ മനസിലാവുമായിരിക്കും

5:46 AM  
Blogger കണ്ണൂസ്‌ said...

ശ്രീകാന്ത്‌, ഈ ലിങ്ക്‌ നോക്കൂ. ആദിത്യന്‍ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്‌ കാര്യങ്ങള്‍. അങ്ങിനെ ചെയ്താല്‍ ഇവിടെ വരുന്ന ഓരോ കമന്റും പിന്‍മൊഴി ഗ്രൂപ്പിലെത്തും. അവിടത്തെ പത്തു മുന്നൂറു അംഗങ്ങളില്‍ പലരും കമന്റുകള്‍ കണ്ടാണ്‌ പുതിയ ബ്ലോഗുകളെക്കുറിച്ച്‌ അറിയാറ്‌.

പതിനൊന്നാമത്തെ പോയന്റില്‍ പിന്മൊഴികള്‍ക്കായുള്ള സെറ്റിംഗ്‌സ്‌ പറയുന്നുണ്ട്‌.

http://ashwameedham.blogspot.com/2006/07/blog-post_28.html

11:42 PM  
Blogger sreekantha ramanuja dasan said...

kannoos, thank you very much, pani pattichitundu..joined in pinmozhi

2:11 AM  

Post a Comment

<< Home