നന്മയും തിന്മയും
നന്മയും തിന്മയും
വേദാന്തതിന്റെ കണ്ണില്‍ നല്ലതും ഇല്ല ചീത്തയും ഇല്ല എന്നു പറയാറുണ്ട്. ആഴ്വാര്‍മാരുടെ പ്രബന്ധങ്ങളില്‍ നല്ലതേതു ചീത്തയേത് എന്ന വിചാരം പലപ്പോഴും വരാറുണ്ട്. ശരിയായ വേദാന്തവിചാരം ആണു അത്. എന്തുകൊണ്ടന്നാല്‍
പുണ്യ കര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മ്മവും എന്നു ജ്ഞാനപ്പാനയില്‍ പറയുമ്പോള്‍ ഒന്നു പൊന്‍ വിലങ്ങും മറ്റേതു ഒന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍ എന്നു പറയുന്നുണ്ട്.
വട്ട് എന്നു സാധാണക്കാര്‍ വിളിക്കാവുന്ന വേദാന്ത ജ്ഞാനത്തിന്റെകണ്ണില്‍ നിന്നും നന്മ എന്നു വിളിക്കപെടുന്നതില്‍ തിന്മയും, തിന്മയില്‍ നന്മയും കാണാന്‍ കഴിയും എന്നു ജ്ഞാനികളുടെ വാക്യം.
ദിവ്യപ്രബന്ധങ്ങളില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ഇതാ
1. നല്ല രാക്ഷസന്‍
ആണ്ടാള്‍ തിരുപ്പാവയില്‍
പുള്ളിന്‍ വായ് കീണ്ടാനൈ പൊല്ലാ അരക്കനൈ എന്നു
പുള്ളിന്റെ രൂപത്തില്‍ കൃഷ്ണനെ ആക്രമിക്കാന്‍ വന്ന അസുരനെ പറ്റി പറയുന്നു. അവിടെ പൊല്ലാത അരക്കന്‍ (ചീത്ത രാക്ഷസന്‍) എന്ന് എടുത്തുപറയുന്നു.
വ്യാഖ്യാനം അരുളിച്ചെയ്ത പെരിയ ആച്ചാന്‍ പിള്ളൈ മൂവായിരപ്പടി വ്യാഖ്യാനത്തില്‍ എഴുതി
"നല്ല അരക്കര്‍കളും ഉണ്ടിരേ" എന്നു
ആരാണു നല്ല രാക്ഷസന്മാര്‍ എന്ന ചോദ്യത്തിനു
പ്രഹ്ലാദനും, വിഭീഷണനും എന്ന് കാണിക്കപ്പെട്ടു
ഇതിന്റെ സ്വാപദേശം (അതായത്, ഉള്ളുറൈ പൊരുള്‍ എന്നു തമിഴില്യും ആന്തരാര്‍ത്ഥം മലയാളത്തിലും പറയും) ആചാര്യഹൃദയത്തില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടും
വിപ്രര്‍കു ഗോത്ര, ചരണ, സൂത്ര കൂടസ്ഥര്‍-പരാശര, പാരാശര്യ, ബോധായനാദികള്‍;
പ്രപന്ന ജന കൂടസ്ഥര്‍ പരാങ്കുശ, പരകാല, യതിവരാദികള്‍"ആചാര്യ ഹൃദയം 36;
നന്മൈക്കും തീമയ്ക്കും ആധാരം ജന്മം അല്ല ആത്മഗുണങ്ങള്‍ ആണു കാരണം എന്ന് ചുരുക്കം.
4 Comments:
അസുരനും നിഷാദനുമെല്ലാം ഗോത്രമാണെങ്കിലും രാക്ഷസര്‍ എന്ന ഗോത്രമില്ലെന്നു പുരാണങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണു്. രാക്ഷസത്വം ഒരു സ്വഭാവമാണെന്നു് ആദികവി:
ദ്വിഷത്പക്ഷമവിജ്ഞായ
നീതിബാഹ്യാ സ്ത്വബുദ്ധയഃ
ഞാനിതൊരു കഥയില്‍ പരാമര്‍ശിച്ചിരുന്നു.
തീര്‍ച്ചയായും, പക്ഷേ സംസ്കൃതത്തിനു ആളൂടെ സ്വഭാവത്തില്‍ നോട്ടം ഇല്ല ഒറ്റയടിക്ക് പറഞ്ഞു കളയും. അതു കൊണ്ട് തന്നേ ആര്യന്‍ എന്ന വാക്കിന് ഇന്ന് കൊടുക്കുന്ന പ്രസക്തി ഇല്ല, ജെന്റില്‍മാന്‍ എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ചിലര്‍ ആര്യന്‍ ഇന്‍വേഷന്‍ എന്നൊക്കെ പ്രസംഗിക്കുന്നതു കാണുമ്പോ ചിരി വരും.
നമ്മള്‍ വാത്മീകീരാമായണം യഥാര്‍ത്ഥതില്‍ മനസ്സിലാക്കാന്‍ മറന്നു പോയി എന്ന് സാരം.
സംസ്കൃതം ആളിന്റെ പേരു വിളിക്കാന്‍ സ്വഭാവം നോക്കുന്നില്ല എന്നതിന് നല്ല വേറേ ഒരു ഉദാഹരണം ഉണ്ട്. വരാഹ പുരാണത്തിലേ 42ആം അദ്ധ്യായം, കൈശിക മാഹാത്മ്യം ആണ്. ഇതില്‍ ഒരു ജന്മം കൊണ്ട് താഴ്ന്ന ഒരു വ്യക്തി, തന്റെ ഭക്തി പ്രഭാവം കൊണ്ട് ജന്മം കൊണ്ട് ബ്രാഹമണ ജാതിയില്‍ ജനിച്ച ഒരാള്‍ക്ക് മോക്ഷം കൊടുക്കുന്ന കഥയാണ് പ്രതി പാദ്യം. ആ വ്യക്തിയുടെ പേര്‍ എവിടെയും പറയുന്നില്ല, പകരം, 100 ശ്ലോകങ്ങളിലും, ചണ്ഡാലന്‍ എന്നോ ശ്വപാകന്‍ എന്നോ മാത്രം പ്രയോഗിച്ചിരിക്കുന്നു. എത്ര ഉയര്‍ന്നതായ ഒരു വ്യക്തിത്വം, ഇങ്ങനെ പറയാന്‍ പാടുണ്ടോ. അതു കൊണ്ട് വ്യാഖ്യാതാ പരാശരഭട്ടര്‍ (കി പി 1100) ചണ്ഡാലന്‍ എന്ന വാക്ക് ഉപേക്ഷിച്ചു, എന്നിട്ട്, അയാള്‍ക്ക് നമ്പാടുവാന്‍ എന്ന പേര്‍ നല്‍കി, നമ്പാടുവാന്‍ എന്നു വെച്ചാല്‍, നം+പാടുവാന്‍, ഇതു പന്നിയാഴ്വാന്‍ (വരാഹ മൂര്‍ത്തി) പറയുന്നതായി കരുതിയാല്‍ നം എന്ന് എന്റെ എന്ന അര്‍ത്ഥതിലും, നമ്പാടുവാന്‍ എന്ന്, എന്നെ പാടുന്നവന്‍ (എന്റെ ഭക്തന്‍) എന്ന അര്‍ത്ഥത്തില്‍, ഉയര്‍ത്തി കാട്ടി, ഇതൊക്കേ തമിഴിന്റെ അല്ലെങ്കില്‍ മണിപ്രവാളത്തിനു മാത്രമേ പറ്റൂ എന്ന് തോന്നുന്നു.
http://kathakal.blogspot.com/2006/07/blog-post.html
വായിച്ചു കേട്ടോ പെരിങ്ങോടന്‍ ചേട്ടാ, വളരേ ശരിയാണ്. ഇതേ പോലേ രാവണന് എന്തായിരുന്നു കുഴപ്പം. ചതുഃശാസ്ത്ര വിദ്വാന്‍ തികഞ്ഞ ശിവഭക്തന്‍. (അതില്‍ രാഷ്ട്രീയം കണ്ടു ചിലര്‍ അതു പോട്ടേ). പക്ഷേ ഇന്ദൃയങ്ങളേ അടക്കി വെക്കാന്‍ ആറിയാണ്ടു പോയി. നമ്മള്‍ വിചാരിക്കും ഇന്ദൃയ നിഗ്രഹം ഒക്കെ വല്യ ടീംസിനു പോരേ സാധാരണക്കാര്‍ക്കെന്തിനാ
ശ്രീവചനഭൂഷണം പറയുന്നു,
ഐശ്വര്യകാമന്‍ (സാദാ) ഭക്തന്‍ പ്രപന്നന്‍ മൂന്നു പേര്‍ക്കും ഇന്ദൃയ നിഗ്രഹം വേണം. മസ്റ്റ്. അതില്ലാണ്ടേ പോയി രാവണന്,
ദ്രോണര്‍ ബ്രഹ്മജ്ഞാനിയായിരുന്നു, പക്ഷേ, അര്‍ത്ഥാശ, ധര്‍മ്മം മറക്കാന്‍ പ്രേരിപ്പിച്ചു. വാമനാവതാരം ചെയ്ത കാലത്തില്‍, മഹാബലി, വാമനനെ കളിയാക്കുന്നുണ്ട്, മൂന്നടി മണ്ണ്‍ ചോദിച്ച് എന്നേപോലെ ഒരാളുടെ അടുത്തു വരണ്ട ആവശ്യമുണ്ടോ അപ്പോ വാമനന്‍ തിരിച്ചു പറയുകയാണ് ഒരു ബ്രാഹ്മണന്‍, അവന്‍ കൊടുക്കപെടുന്ന 3 അടികൊണ്ട് തൃപ്തിപ്പെട്ടില്ലെങ്കില്‍, അവനു 3 ലോകം കൊടുത്താലും തൃപ്തി വരില്ലാ എന്ന്.
പുരാണങ്ങളും ഇതിഹാസങ്ങളും അങ്ങനെ എന്തൊക്കെ എഴുതിവെച്ചിരിക്കുന്നു, പ്രത്യേകിച്ച് മഹാഭാരതത്തിലെ മുത്തുകള്‍ പേറുക്കിയെടുത്തല്ലോ, വളരെ നന്നായി.
യദിഹാതീതദ് അന്യത്ര യന്നേഹാസ്തീത് നതത് ക്വചിത് എന്നല്ലേ
ഒത്തിരി ഇഷ്ടപ്പെട്ടിരിക്കുന്നു.ഒരു കമ്മെന്‍റെഴുതണമെങ്കില്‍ ഇനിയും ഇതു് ഒത്തിരി വായിക്കണമെന്നു തോന്നുന്നു.
രാജാവു്,
Post a Comment
<< Home